നിര്‍ഭയക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ : ജയില്‍ പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നുവെന്ന് പ്രതിയുടെ അഭിഭാഷകന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയില്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം. പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നു കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയില്‍ പറഞ്ഞു.

വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എ പി സിംഗ് ആവശ്യപ്പെട്ടു. അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....