കൊറോണ : ചൈനയില്‍ 10 ദിവസത്തിനുള്ളില്‍ ആശുപത്രി നിര്‍മ്മിക്കും

For full experience, Download our mobile application:
Get it on Google Play

ചൈന : കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ 10 ദിവസത്തിനുള്ളിൽ ആശുപത്രി നിർമ്മിക്കുമെന്ന് ചൈന. കൊറോണ വൈറസ് ബാധിച്ചവരെ പ്രത്യേകമായി ചികിത്സിക്കാനാണ് ആശുപത്രി നിർമ്മിക്കുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലാണ് ആശുപത്രി നിർമ്മാണം.

ഫെബ്രുവരി ആദ്യ ആഴ്ച പ്രവര്‍ത്തനസജ്ജമാകുന്ന വിധത്തിലാണ് ആശുപത്രി നിര്‍മാണം. 25000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 1000 കിടക്കകള്‍ ഉണ്ടാവും. നിർമ്മാണത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് ഏജൻസി പുറത്തുവിട്ടു. ഇതിനകം 41 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 1287 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുന്‍പ് 2003ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോഴും ഒരാഴ്ച കൊണ്ട് ബിജിങിലെ ഗ്രാമത്തില്‍ പ്രത്യേക ആശുപത്രി സജ്ജീകരിച്ചിരുന്നു. അന്ന് 349 പേരാണ് രാജ്യത്ത് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...