കാക്കനാടിന് സമീപം ബ്യൂട്ടി പാര്‍ലര്‍ മാനേജരെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ മാനേജരെ  കുത്തിക്കൊന്നു. കാക്കനാടിന് സമീപം തെങ്ങോടാണ് സംഭവം. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരന്‍ ആണ് കൊല്ലപ്പെട്ടത്. വയറ്റില്‍ കുത്തേറ്റ നിലയില്‍ ശ്രീധരനെ കണ്ടെത്തുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടച്ചിറയിലുള്ള ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനായ സെക്കന്ദരാബാദ് സ്വദേശി ചണ്ടി രുദ്രയെ പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു മാസം മുന്‍പാണ് ജീവക്കാരായ നാല് പേര്‍ ഇവിടെ താമസം തുടങ്ങിയത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിജയ് ശ്രീധരനെ ചണ്ടി കുത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിക്കായി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്  തെരച്ചില്‍ ശക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...