കൊല്ലം: പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. നീണ്ടകര ദളവാപുരം ബിനു ഭവനിൽ വിജയ്(20) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് യുവാവിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 22-ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. അപ്സര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ ക്യാബിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇയാളും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് മോഷ്ടിച്ചത്. പമ്പ് ജീവനക്കാർ ഉറക്കത്തിൽ ആയിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്ന് കളയുകയായിരുന്നു.