ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 38 വയസ് പ്രായമുള്ള ശ്രീജിത്താണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അതിക്രമം. രാത്രി 11 മണിയോടെ ഇയാള്‍ നഴ്സിംഗ് സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നുഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് സ്റ്റേഷനില്‍ കയറിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്സ് രക്ഷപ്പെടുകയായിരുന്നു.

നഴ്സ് രക്ഷപ്പെട്ടതോടെ ശ്രീജിത്തും ആശുപത്രി വിട്ടുപോയി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മനസിലായ ശ്രീജിത്ത് വെള്ളിയാഴ്ച ആശുപത്രിയിലെത്തി നഴ്സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വാളിന്‍റേയും തോക്കുകളുടേയും ചിത്രങ്ങള്‍ കാണിച്ച ശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നഴ്സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നഴ്സ് വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

ഭര്‍ത്താവാണ് പോലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ അകനാട് സ്വദേശിയായ ശ്രീജിത്തിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...