ക്ഷേത്രക്കിണറ്റിൽ വീണ് 20കാരനായ കീഴ്ശാന്തിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ഷേത്രക്കിണറ്റിൽ വീണ് കീഴ്ശാന്തിക്ക് ദാരുണാന്ത്യം. അട്ടക്കുളങ്ങര പുത്തൻതെരുവ് ഗ്രാമ സമുച്ചയം അഗ്നിശ്വര മഹാദേവക്ഷേത്രം വക കിണറ്റിലാണ് കീഴ്ശാന്തി നവനീത് (20) വീണത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അഭിഷേകത്തിനായി വെള്ളം കോരുന്നതിനിടക്കാണ് അപകടം. ക്ഷേത്രമേൽശാന്തിയായ അച്ഛനെ സഹായിക്കാൻ കീഴ്ശാന്തിയായി എത്തിയതാണ് നവനീത്. അഭിഷേകത്തിനായി കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് നവനീത് വീണത്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്സിന് വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പേ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് നവനീതിനെ പുറത്തെടുത്തു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപസ്മാരം ബാധിച്ച് കിണറിൽ വീണതാണെന്നാണ് സംശയം.രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് നവനീത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...