ആലപ്പുഴയിൽ ബൈക്ക് പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഗുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഹരിനാരായണന്‍റെ സുഹൃത്ത് ആദിത്യൻ (20) ആണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നു പോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുമ്പോൾ കോഴികയറ്റി വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു.

ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്സ് ആന്‍റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ഹരിനാരായണൻ മൃദംഗ കലാകാരൻ കൂടിയാണ്. സഹോദരി വിദ്യ ജർമ്മനിയിൽ നിന്നും ചൊവ്വാഴ്ച നാട്ടിലെത്തും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...