41കാരന്‍റെ ടെറസിലുള്ളത് 200 തരം പച്ചക്കറികള്‍ : പഴങ്ങളും പൂക്കളും സുലഭം

For full experience, Download our mobile application:
Get it on Google Play

2016ലാണ് ഔറംഗാബാദിലുള്ള ലൈബ്രേറിയന്‍ കൂടിയായ ഗണേഷ് കുല്‍ക്കര്‍ണി എന്ന 41കാരന് ചെടികള്‍ നടുന്നതും പരിപാലിക്കുന്നതും വിനോദമായി കണ്ടാലെന്താണ് എന്ന് തോന്നുന്നത്. അങ്ങനെ ഒരു റോസാച്ചെടി വാങ്ങി അതിനെ പരിപാലിക്കാന്‍ തുടങ്ങി ഗണേഷ്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് നശിച്ചുപോയി.

ഗാര്‍ഡനിംഗില്‍ യാതൊരു തരത്തിലുമുള്ള പരിചയവുമില്ലാത്ത, അതില്‍ സഹായിക്കാന്‍ സുഹൃത്തുക്കളൊന്നുമില്ലാത്ത ഗണേഷ് അങ്ങനെയാണ് ഓണ്‍ലൈനിന്‍റെ സഹായം തേടുന്നത്. ഫേസ്ബുക്കില്‍ ഇതുപോലെയുള്ള തോട്ടം പരിപാലനത്തില്‍ സഹായിക്കാനാവുന്ന നിരവധി ഗ്രൂപ്പുകള്‍ അദ്ദേഹം കണ്ടെത്തി.

അതില്‍ ‘Gacchivaril Baug’ എന്നൊരു ഗ്രൂപ്പില്‍ അദ്ദേഹം അംഗമായി. അങ്ങനെ അതിലൂടെ ഇന്ത്യയിലാ കെയുള്ള ഇതുപോലെ തോട്ടമുണ്ടാക്കിയിട്ടുള്ള ആളുകളുടെ സഹായം അദ്ദേഹത്തിന് കിട്ടി. തന്റെ ചെടികളെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം പതുക്കെ നല്ല ധാരണ നേടി.

താമസിയാതെ ​ഗണേഷിന്‍റെ ടെറസിൽ നിരവധി ചെടികളും പൂക്കളും സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ ശ്രമം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾ ക്കുമിടയിൽ പ്രചാരത്തിലായതിനു ശേഷം നഗരവാസികൾക്ക് ചെടികൾ കൈമാറാനും പൂന്തോട്ട പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനും കഴിയുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അദ്ദേഹമുണ്ടാക്കി.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഗണേഷ് പുതിയൊരു വീട്ടിലേക്ക് താമസം മാറി. അവിടെ ചെടികള്‍ക്കൊപ്പം പച്ചക്കറികളും നട്ടുവളര്‍ത്തി തുടങ്ങി അദ്ദേഹം. മത്തങ്ങ, വഴുതന, ചീര, തക്കാളി, തുളസി, ഇഞ്ചി, മല്ലി, ഉലുവ, മുളക്, കാബേജ്, കറിവേപ്പില, ഉള്ളി, വെളുത്തുള്ളി തുടങ്ങി 200 തരം പച്ചക്കറികളും പഴങ്ങളും പൂക്കളും എല്ലാം ഗണേഷിന്‍റെ തോട്ടത്തിലുണ്ട്. നാലു പേരടങ്ങുന്ന തന്‍റെ കുടുംബത്തിനാവശ്യമുള്ള ഭക്ഷണം ഇതില്‍ നിന്നും കിട്ടുന്നുവെന്നും ഗണേഷ് പറയുന്നു.

ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തന്നെ ഒരുപാട് സഹായിച്ചതായും ഗണേഷ് പറയുന്നുണ്ട്. മണ്ണിരക്കമ്പോസ്റ്റും ജൈവവളവുമെല്ലാം ഉപയോഗിക്കുന്നതിനെ കുറിച്ച് അവിടെനിന്നും മനസിലാക്കി. എന്നാല്‍ ഈ ചെടികളെല്ലാം നടാനാവശ്യമായ മണ്ണ് വീടിനുമുകളില്‍ ഭാരമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. അത് പരിഹരിക്കാനായി ആര്‍ക്കി ടെക്ടുകളുടെ സഹായം തേടി.

ഒപ്പം ഗ്രോബാഗുകളും വെർമി കമ്പോസ്റ്റും മറ്റും ബദലായി ഉപയോഗിച്ചു. ഇപ്പോള്‍ വിനോദത്തി നെന്നതിലുപരിയായി അതിനോട ദ്ദേഹത്തിന് വല്ലാത്ത ഇഷ്ടം തന്നെ ആയി മാറിയിട്ടുണ്ട്. ആയിരത്തി യഞ്ഞൂറോളം അംഗങ്ങളുള്ള പത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ട്.

അതിലൂടെ അവര്‍ ചെടികളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നു. അവരവര്‍ക്കാവശ്യമുള്ള പച്ചക്കറികളടക്കം നട്ടുവളര്‍ത്തുന്നു. ആദ്യം സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അന്വേഷിച്ച ഗണേഷ് ഇപ്പോള്‍ പുതുതായി ചെടികള്‍ നട്ടുവളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശി ആവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...