ഐപിഎല്‍ 2021 ; ഇന്ത്യന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ – പ്രതീക്ഷയോടെ ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : ഐപിഎല്ലില്‍  ജീവന്മരണ പോരാട്ടത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ഷാര്‍ജയില്‍ വൈകീട്ട് 3.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സാണ്  മുംബൈയുടെ എതിരാളി. നിലവില്‍ ആറാം സ്ഥാനത്താണ് മുംബൈ. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. മുംബൈ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും അവരുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലാണ്.

ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡിന് അരികെയാണ് മുംബൈ നായകന്‍. രണ്ട് സിക്‌സറുകള്‍ നേടിയാല്‍ ടി20യില്‍ 400 സിക്‌സടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം സ്വന്തമാക്കും. വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം, മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഇതിന് മുന്‍പ് 400 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 399 സിക്‌സുകള്‍ നേടിയിട്ടുണ്ട്.

ഗെയ്‌ലിന്റെ അക്കൗണ്ടില്‍ 1042 സിക്‌സുകളാണുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ തന്നെ പൊള്ളാര്‍ഡ് 758 സിക്‌സുകളും കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ റസ്സലിന്റെ അക്കൗണ്ടില്‍ 510 സിക്‌സുകളുണ്ട്. കൊല്‍ക്കത്തയുടെ പരിശീലകനായ മക്കല്ലം 485 സിക്‌സുകള്‍ സ്വന്തമാക്കി. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ വാട്‌സ്ണ്‍ 467 സിക്‌സുകളും നേടി. രോഹിത് ഇന്നുതന്നെ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ എട്ട് റണ്‍സിന് പുറത്തായെങ്കിലും മോശമല്ലാത്ത ഫോമിലാണ് രോഹിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...