ട്രാൻസ്ഫോർമറിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി – എലിമുള്ളുംപ്ലാക്കലിൽ ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി ഇല്ലാത്തത് അപകട ഭീഷണിയാകുന്നു. എലിമുള്ളുംപ്ലാക്കൽ ചാവറുപാണ്ടി റോഡിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്‌. അവോലിക്കുഴി റോഡും ചാവറുപാണ്ടി റോഡും പ്രധാന ജംഗ്ഷനിൽ നിന്ന് വരുന്ന റോഡും കൂടിച്ചേരുന്ന സ്ഥലമാണിവിടം. എന്നാൽ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി ഒരുക്കുവാൻ അധികൃതർ തയ്യാറാകാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

കൊച്ചുകുട്ടികൾ അടക്കം ഈ ട്രാൻസ്ഫോർമറിന് സമീപത്ത് കൂടിയാണ് പോകുന്നത്. വലിയ ഉയരത്തിലല്ലാതെ സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ് ക്യാരിയറുകളിൽ ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും അടക്കം ഷോക്ക് ഏൽക്കുവാനുള്ള സാധ്യതയുമുണ്ട്. ഇടയ്ക്കിടെ ഫ്യൂസ് ക്യാരിയറിൽ നിന്ന് തീ ചീറ്റുന്നതായും നാട്ടുകാർ പറയുന്നു. ഇവിടെ സുരക്ഷയാരുക്കുവാൻ കെ.എസ.ഇ.ബി തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...