ബജറ്റിൽ തുക നീക്കി വെക്കില്ല ; ഇക്കൊല്ലം കിഫ്ബി പദ്ധതികള്‍ വേണ്ടെന്ന് എം എല്‍ എ മാര്‍ക്ക്‌ മന്ത്രിയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇക്കുറി കിഫ്ബിക്ക് തുക നീക്കി വെക്കില്ല. കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാർശ ചെയ്യേണ്ടന്ന് എംഎൽഎമാർക്ക് അയച്ച കത്തില്‍ മന്ത്രി കെ.എൻ.ബാലഗോപാൽ‌ നിർദേശിച്ചു. കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. നിലവിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ പോലും കിഫ്ബി പാടുപെടുകയാണ്. ആരംഭിക്കാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ കിഫ്ബി പദ്ധതികൾക്ക് വേഗം പോരെന്ന പരാതിയും ജനപ്രതിനിധികൾ ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യം കണക്കിലെടുത്താണ് കിഫ്ബിയെക്കൊണ്ടു നടപ്പാക്കാവുന്ന പുതിയ പദ്ധതികളൊന്നും ശുപാർശ ചെയ്യേണ്ടതില്ലെന്ന് ധനമന്ത്രി നേരിട്ട് എംഎൽഎമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കിഫ്ബിക്കു പുറമേയുള്ള 20 പദ്ധതികൾ മുൻഗണനാ ക്രമം നോക്കി ശുപാർശ ചെയ്യാം. പുതിയതും ഇതുവരെ ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികൾ ഈ പട്ടികയിൽ ഉൾക്കൊള്ളിക്കാമെന്നും മന്ത്രി നിർദേശിച്ചു. ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.

ഏറ്റവും കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്. 449 എണ്ണം. 142 പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികൾ ജലവിഭവ വകുപ്പിനു കീഴിലുമുണ്ട്. 2021–22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സർക്കാരിന്റെ കടമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന തുകയിൽ നിന്ന് 12,562 കോടി കുറവു ചെയ്യും. ഇൗ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...