2026  ഒഎൻവി സാഹിത്യ പുരസ്കാരം എം മുകന്ദന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2026  ഒഎൻവി സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി, ശ്രീ പ്രഭാവർമ്മ, ശ്രീ ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് എം.മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദനെന്ന് ജൂറി വിലയിരുത്തി. 

മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാളമനസ്സിൽ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിൻ്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയിൽ സ്ഥാനം നേടി. സാഹിത്യരംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയായ എം മുകുന്ദനെ, ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് അർഹനായി ജൂറി ഏകകണ്ഠമായി കണ്ടെത്തുകയായിരുന്നു. ഒഎൻവിയുടെ തൊണ്ണൂറ്റി അഞ്ചാമത് ജന്മവാർഷിക ദിനമായ മെയ് 27-ന് വൈകുന്നേരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...