പാർട്ടി സംഘടനയെ വീണ്ടും കെട്ടിപ്പടുക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി സംഘടനയെ വീണ്ടും കെട്ടിപ്പടുക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തവർക്ക് വ്യക്തമായ ഒരു മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച കാളിഘട്ടിലെ വസതിയിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുത്ത യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും പാർട്ടി വീണ്ടും ഉയർന്നുവരുമെന്ന് മമത പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാര്‍ട്ടി പുനർനിർമാണ പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

”മറ്റ് പാര്‍ട്ടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് പോകം. ഞാനെന്തായാലും പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കും. തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിക്കുക, പെയിന്‍റ് ചെയ്യുക, വീണ്ടും തുറക്കുക…ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവരോട് എനിക്കിതാണ് പറയാനുള്ളത്. തൃണമൂൽ കോൺഗ്രസ് ഒരിക്കലും ആരുടെ മുന്നിലും തല കുനിക്കില്ല. ജനങ്ങളുടെ വിധി കൊള്ളയടിക്കപ്പെട്ടു” മമത പറഞ്ഞു.”പലരും മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന് എനിക്കറിയാം. അവർക്ക് അവരുടേതായ തീരുമാനങ്ങളുണ്ടാകാം.

അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തുന്നതിൽ ഞാൻ ആഗ്രഹിക്കുന്നില്ല,” മെയ് 5 ന് ഒരു പത്രസമ്മേളനത്തിൽ അവർ വ്യക്തമാക്കിയിരുന്നു. “തൃണമൂൽ കോൺഗ്രസ് ഒരു കുടുംബമായി ഒറ്റക്കെട്ടായി നിൽക്കുന്നു. ജനങ്ങളുടെ വിധിയെ കൊള്ളയടിക്കുന്നവർക്ക് മുന്നിൽ ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല. സത്യം ജയിക്കും,” ടിഎംസി ഔദ്യോഗിക ഹാൻഡിൽ എക്സിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...