മഹാരാഷ്ട്രയില്‍ 207 പേര്‍ക്കുകൂടി ഒമിക്രോണ്‍ ; തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ 207 പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1216 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുംബൈയില്‍ മാത്രം 40 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഗ്ലി, പൂനെ, പിംപ്രി ചിന്‍ച്വാഡ്, നഗ്പുര്‍, താനെ എന്നിവിടങ്ങളിലാണ് ഇന്ന് കേസുകള്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിച്ച 454 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രലായം അറിയിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 44,388 കൊവിഡ് കേസുകളാണ്. 12 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. 19,474 കേസുകള്‍ മുംബൈയില്‍ നിന്ന് മാത്രമാണ്. തമിഴ്‌നാട്ടില്‍ നിലവിലുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം 51,335 ആണ്. സംസ്ഥാനത്ത് ഇന്ന് 12,895 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച്ചത്തെ സമ്പൂര്‍ണ അടച്ചിടല്‍ ഫലപ്രദമായി.

അതിനിടെ ഒമിക്രോണ്‍ വ്യാപനത്തില്‍ ജില്ലാ തലത്തില്‍ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ജില്ലാതലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൊവിഡ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...