വിവാഹിതയായ 20കാരി കളിക്കൂട്ടുകാരനായ 24കാരനൊപ്പം ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബറേലി: വിവാഹിതയായ 20കാരി കളിക്കൂട്ടുകാരനായ 24കാരനൊപ്പം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബൗദന്‍ ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ താത്പര്യം നോക്കാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹം.

യുവതിയുടെ ബന്ധുവായിരുന്നു കാമുകന്‍. എന്നാല്‍ ഈ ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്ത് പതിനെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം രണ്ടാമത്തെതാണെന്ന് പോലീസ് പറഞ്ഞു.

ഇരുവരും ഒരേപ്രദേശത്ത് താമസിക്കുന്നവരും ഒരേ സമുദായത്തില്‍പ്പെട്ടവരുമാണ്. എന്നാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ തടസം നിന്നു. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവതി മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന യുവതി ആചാരത്തിന്റെ ഭാഗമായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ അവള്‍ വീട്ടില്‍ എത്തിയില്ല. പകരം കാമുകനൊപ്പം പോകുകയായിരുന്നു. അടുത്ത ദിവസം ഇരുവരെയും ഗ്രാമത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രണയവിവാഹം അധികനാള്‍ നിലനില്‍ക്കില്ലെന്ന കുടുംബത്തിലെ മുതിര്‍ന്നവരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് യുവതിയെ ബന്ധുവിന് കല്യാണം കഴിച്ചുനല്‍കാത്തതിന് ഒരു കാരണം. കൂടാതെ യുവാവിന് ആവശ്യത്തിന് പണമില്ലെന്നതും എതിര്‍പ്പിന് കാരണമായി. എന്നാല്‍ കാമുകന്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നെന്ന് യുവതി ബന്ധുക്കള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...