രാഷ്ട്രീയ ലാഭമല്ല, ജനങ്ങളെ കേൾക്കലാണ് ലക്ഷ്യം ; ‘ഇന്ത്യ’ മണിപ്പൂരിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടി സഖ്യമായ ‘ഇന്ത്യ’ പ്രതിനിധികള്‍ മണിപ്പൂരിലെത്തി. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് അംഗങ്ങള്‍ മണിപ്പൂരിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. 16 പാര്‍ട്ടികളില്‍ നിന്നുള്ള 21 എംപിമാരാണ് പ്രതിനിധി സംഘത്തിലുള്ളത്.

രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനല്ല, മണിപ്പൂരിലെ ജനങ്ങളുടെ വേദന മനസ്സിലാക്കാനാണ് തങ്ങള്‍ അവിടെ പോകുന്നതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ”മണിപ്പൂരില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ക്രമസമാധാന പ്രശ്നമല്ല അവിടെ വര്‍ഗീയ കലാപമാണ് നടക്കുന്നത്. അയല്‍ സംസ്ഥാനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. മണിപ്പൂരിലെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഞങ്ങള്‍ പോകുന്നത്,’- അധീര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച...

കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി തര്‍ക്കം

0
കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം

0
ഇടുക്കി : കാട്ടാന ആക്രമണത്തിൽ അമ്മ ദാരുണമായി കൊല്ലപ്പെടുകയും അച്ഛൻ...

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം...