സംസ്ഥാനത്ത് പൊടിപൊടിച്ച് ഹെവി സീറ്റ് ബെൽറ്റ് വിൽപ്പന ; കമ്പനികളുടെ പോക്കറ്റിലേക്ക് ഒഴുകുന്നത് കോടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്കുള്ള സീറ്റ് ബെൽറ്റ് വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോർട്ട്. ട്രാൻസ്പോർട്ട് ബസ്, ലോറി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രൈവർമാർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതോടെയാണ് വിൽപ്പന കുതിച്ചുയർന്നത്. രണ്ട് സീറ്റ് ബെൽറ്റിനും കൂടി ശരാശരി 1000 രൂപ കണക്കാക്കുമ്പോൾ കമ്പനികളുടെ പോക്കറ്റിലേക്ക് 107.5 കോടി രൂപയാണ് ഒഴുകുന്നത്.

എആർഐ സർട്ടിഫിക്കേഷൻ ഉള്ള സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയാൽ, 215 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയിൽ നടക്കുക. എആർഐ സർട്ടിഫിക്കേഷനുള്ള സീറ്റ് ബെൽറ്റുകൾക്ക് 1000 രൂപ മുതൽ 1500 രൂപ വരെയാണ് വില. എഐ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കി തുടങ്ങിയ ശേഷം നടന്ന ആദ്യ അവലോകന യോഗത്തിലാണ് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സെപ്റ്റംബർ ഒന്ന് മുതലാണ് സീറ്റ് ബെൽറ്റ് ഇല്ലാത്ത ഹെവി വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കി തുടങ്ങുക.

ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിരവധി തവണ ഐഎ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നതിനാൽ, ഓരോ ദൃശ്യത്തിനും വെവ്വേറെ പിഴ ഈടാക്കുന്നതാണ്. അടുത്ത ഘട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾക്ക് കൂടി സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയേക്കും. ഇതോടെ, സീറ്റ് ബെൽറ്റ് വിൽപ്പന വീണ്ടും ഉയരുന്നതാണ്. എഐ ക്യാമറ ഉപയോഗിച്ചും അല്ലാതെയും വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുൻപന്തിയിൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...