21 കോടി രൂപ വിലമതിപ്പുള്ള പോത്ത് കുഴഞ്ഞു വീണു ചത്തു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്ന ആജാനബാഹുവായ സുല്‍ത്താനെന്ന പോത്ത് ചത്തു. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുല്‍ത്താനെ വാര്‍ത്തകളിലെ താരമാക്കി മാറ്റിയത്. സുല്‍ത്താന്‍ ജോട്ടെ എന്നായിരുന്നു മുഴുവന്‍ പേര്. ഹൃദയാഘാതം മൂലമാണ് സുല്‍ത്താന്റെ അപ്രതീക്ഷിത അന്ത്യമെന്നാണ് വിവരം. അതിന്റെ അസാധാരണമായ വില കാരണമാണ് സുല്‍ത്താന്‍ ജോട്ടെ ശ്രദ്ധിക്കപ്പെട്ടത്. 21 കോടി രൂപയായിരുന്നു വില.

2013 ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപ്പര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്‌ക്കാരങ്ങളും സുല്‍ത്താന്‍ ജോട്ടെയ്ക്ക് ലഭിച്ചു. സുല്‍ത്താന് 6 അടി നീളവും ഒരു ടണ്‍ ഭാരവുമുണ്ടെന്ന് ഉടമ നരേഷ് പറഞ്ഞു. സുല്‍ത്താന്‍ ദിവസവും 10 ലിറ്റര്‍ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും 12 കിലോ വൈക്കോലും കഴിച്ചു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും വീഞ്ഞുമൊക്കെ കുടിക്കുന്നതും സുല്‍ത്താന്റെ സവിശേഷതയാണ്.

ഹരിയാനയിലെ കൈത്തലിലെ ബുരാഖേര ഗ്രാമവാസിയായ നരേഷ് ബെനിവാലെയാണ് സുല്‍ത്താനെ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയത്. സുല്‍ത്താന്റെ വില 21 കോടി രൂപയായി ഉയര്‍ന്നിട്ടും രാജസ്ഥാനിലെ പുസ്‌കര്‍ കന്നുകാലി മേളയില്‍ സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് തയ്യാറായിരുന്നില്ല. എത്ര കോടികള്‍ ലഭിച്ചാലും സുല്‍ത്താനെ വില്‍ക്കില്ലെന്നായിരുന്നു നരേഷ് അന്ന് പറഞ്ഞത്. സുല്‍ത്താന്‍ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...