വിസ്‍മയകരമായ 22 വര്‍ഷങ്ങള്‍’ ; ഫോട്ടോ പങ്കുവെച്ച് മാധുരി ദീക്ഷിത്

For full experience, Download our mobile application:
Get it on Google Play

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മാധുരി ദീക്ഷിത്. എഴുപതില്‍ അധികം ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം കവര്‍ന്ന നടി. മാധുരി ദീക്ഷിത് പങ്കുവെയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച ഫോട്ടോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

മാധുരിയുടെയും ഡോക്ടർ ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു. ഇപ്പോള്‍ ഇരുപത്തിരണ്ടാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഡോക്ടർ ശ്രീറാം നേനെയും മാധുരി ദീക്ഷിത്തും. ജീവിതത്തിലെ മനോഹമായ നിമിഷങ്ങളുടെ ഫോട്ടോ ആണ് മാധുരി ദീക്ഷിത് പങ്കുവെച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സില്‍ സര്‍ജനായി പ്രവര്‍ത്തിച്ച ഡോക്ടർ ശ്രീറാം നേനെയുമായി മാധുരി ദീക്ഷിത്തിന്റെ വിവാഹം നടന്നത് കാലിഫോര്‍ണിയയില്‍ വെച്ചാണ്.

ഭര്‍ത്താവ് ഡോക്ടർ ശ്രീറാം നേനെയുമായി ചേര്‍ന്ന് മാധുരി ദീക്ഷിത് ഒരു നിര്‍മാണ കമ്പനിയും സ്ഥാപിച്ചിരുന്നു. അബോധ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് വെള്ളിത്തിരയില്‍ എത്തുന്നത്. തേസാബ്, രാം ലഖൻ , പരിന്ത, ത്രിദേവ്, കിഷൻ കനൈയ്യ, ദിൽ , ഹം ആപ്‍കെ ഹേ കോൺ, ദിൽ തോ പാഗൽ ഹേ തുടങ്ങി ഒട്ടേറെ ഹിറ്റുകളാണ് മാധുരി ദീക്ഷിതിന്റേതായിട്ടുള്ളത്. മാധാരി മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യം പത്‍മശ്രീ നല്‍കിയും മാധുരി ദീക്ഷിതിനെ ആദരിച്ചിട്ടുണ്ട്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...