ഇടുക്കി ആനച്ചാലിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു ; 22 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അടിമാലിക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്ക്. ആരുടെയും നില ​ഗുരുതരമല്ല. അടിമാലി മൂന്നാർ റോഡിൽ ആനച്ചാലിലാണ് അപകടം നടന്നത്. എറണാകുളം പനങ്ങാട് ചെമ്മീൻ കെട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാറിലേക്ക് സന്ദർശനത്തിനായി എത്തിയത്. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെ എറണാകുളത്തേക്ക് തിരിച്ച് പോകുന്ന വഴിയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ആനച്ചാൽ വണ്ടർവാലി പാർക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു.

റോഡിനോട് ചേര്‍ന്നുള്ള ചുമരിലേക്ക് വാഹനം ഒതുക്കിയതിനാല്‍ വൻ അപകടം ഒഴിവാക്കാനായി. ഉടൻ ഡ്രൈവർ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ട്രാവലറിന്‍റെ ഡ്രൈവർ പാങ്ങാട് ഞാവതടത്തിൽ സുധൻ (56) യാത്രക്കാരായിരുന്ന ചാത്തമ്മ സ്വദേശികളായ രമണി വേലായുധൻ (61), പി കെ ശാന്ത (64), അശോകൻ (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ് (70), വത്സല (45), ഇന്ദിര (47), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി (7), പി എ രാധ (57), പനങ്ങാട് സ്വദേശികളായ പച്ച (68), അനാമിക (15), അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...