ജയില്‍ ഭിത്തി ഇടിഞ്ഞുവീണു ; 22 തടവുകാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിൽ ജയിൽ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭിൺഡ് ജില്ലാ ജയിലിൽ ശനിയാഴ്ച പുലർച്ചെ 5.10 ഓടെ ആയിരുന്നു സംഭവം.

ആറാം നമ്പർ ബറാക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു. 22 തടവുകാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു – അദ്ദേഹം പറഞ്ഞു.

അപകടം നടന്ന സമയത്ത് ജയിലിൽ 255 തടവുകാരായിരുന്നു ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയെന്നും മനോജ് കുമാർ പറഞ്ഞു. ജയിൽ കെട്ടിടത്തിന് പഴക്കമുള്ളതാണെന്നും കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാകാം ഭിത്തി തകർന്നു വീഴാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിന് ഏകദേശം 150 വർഷം പഴക്കമുണ്ടെന്നും ഭിത്തി ഇടിഞ്ഞുവീണതിന് പിന്നാലെ ആറാം നമ്പർ ബറാക്ക് പൂർണമായി തകർന്നെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....