സംസ്ഥാനത്ത് 224 സർക്കാർ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് സ്ഥിരം പ്രധാനാധ്യാപകർ ഇല്ലാതെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് 224 സർക്കാർ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് സ്ഥിരം പ്രധാനാധ്യാപകർ ഇല്ലാതെ. ഇടുക്കി ജില്ലയിലെ പകുതി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ഇല്ല. തിരുവനന്തപുരം മാത്രമാണ് എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകർ ഉള്ള ഒരേയൊരു ജില്ല. മലയോര ജില്ലകളാണ് കടുത്ത ബുദ്ധിമുട്ട് നേരിടുന്നത്. ഇടുക്കി ജില്ലയിൽ ആകെയുള്ള 80 സ്കൂളുകളിൽ 40ലും ഹെഡ്മാസ്റ്റർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കോട്ടയത്ത് 28 സ്കൂളുകളിൽ പ്രധാനാധ്യാപകന് പകരം തൽകാലികക്കാരാണ് ചുമതല വഹിക്കുന്നത്. വയനാട് 39 സ്കൂളുകളിൽ പ്രധാനാധ്യാപകൻ ഉള്ളപ്പോൾ 24 ഇടത്ത് കസേര ഒഴിഞ്ഞുകിടക്കുന്നു. മറ്റ് ജില്ലകളിലെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് മാത്രമാണ് എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകർ ഉള്ളത്. സമയബന്ധിതമായി പ്രമോഷൻ നടപടികൾ നടത്താത്തതിൽ അധ്യാപകർ കടുത്ത അതൃപ്തിയിലാണ്. സ്ഥാനക്കയറ്റം നടത്താനായി ആഗസ്ത് 19ന് ഡിപ്പാർട്ട്മെൻ്റ് പ്രമോഷൻ കൗൺസിൽ ചേർന്ന് സർക്കാർ സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. പിന്നീട് ഈ മാസം അഞ്ചിന് ഈ ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാക്കി നടപടികൾ അന്തിമഘട്ടത്തിൽ ആണെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച...

കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം ; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന് 17...

0
ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...