കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭക്ക് കെട്ടിട നികുതിയുൾപ്പെടെ ലഭിക്കാനുള്ള കുടിശ്ശിക 23 കോടി. നഗരസഭ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നുള്ള പരിശോധനയിലാണ് കണ്ടെത്തൽ. അമ്പതിനായിരം രൂപക്ക് മുകളിൽ കുടിശികയുള്ള 250 ഓളം സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. ഇതിനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഉൾപ്പെടെ 3.92 കോടി രൂപ കുടിശികയുള്ള 25 പേരുടെ പട്ടികയാണ് തൃക്കാക്കര നഗരസഭ തയ്യാറാക്കിയത്. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനും നഗരസഭ വൈസ് ചെയർമാനുമായ പി.എം യൂനുസ് ജീവനക്കാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ഉള്ളവർക്ക് ഉടൻ നോട്ടീസ് നൽകും. കുടിശിക അടച്ചില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും പി.എം യൂനുസ് പറഞ്ഞു. ഭൂഗർഭ ജലവകുപ്പ്, പോലീസ് കമ്മിഷണർ ഓഫീസ്, ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്ക്, ഗവ.പ്രസ്, തുടങ്ങി 25 സ്ഥാപനങ്ങളിൽ നിന്നാണ് കുടിശികയിനത്തിൽ 3.92 കോടി പിരിഞ്ഞു കിട്ടാനുള്ളത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























