കാലിത്തൊഴുത്തിന് 23 ലക്ഷം, ചാണകക്കുഴിക്ക് 4.40 ലക്ഷം ; ക്ലിഫ് ഹൗസ് നവീകരണത്തിന് മൂന്നു വര്‍ഷത്തിനിടെ ചെലവാക്കിയത് 1.80 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു മരാമത്ത് വകുപ്പ് മൂന്നു വര്‍ഷത്തിനിടെ ചെലവിട്ടത് 1.80 കോടി രൂപ. നിയമസഭയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷം ചെലവാക്കി. ചാണകക്കുഴിക്ക് 4.40 ലക്ഷമാണ് ചെലവാക്കിയത്. 2021 മുതല്‍ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയില്‍ വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. ക്ലിഫ് ഹൗസിലെ നിര്‍മാണങ്ങള്‍ക്കായി പൊതു മരാമത്തു വകുപ്പ് 3 വര്‍ഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണ്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ചെലവായത് സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മിക്കാനായി മാത്രം ചെലവഴിച്ചത്. ലിഫ്റ്റ് വയ്ക്കാന്‍ 17 ലക്ഷം ചെലവാക്കി. ലിഫ്റ്റ് വച്ചതിനെത്തുടര്‍ന്ന് പൈപ്ലൈന്‍ മാറ്റാനായി 5.65 ലക്ഷം വേറെയും ചെലവാക്കിയതായാണ് കണക്കുകള്‍. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം മുടക്കി. ബാക്കി പണികളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...