കേരളത്തിന് 2373 കോടി രൂപ അധിക വായ്പയെടുക്കാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് കേരളം കടന്നു പോകുന്നത്. ഈ സ്ഥിതി കണക്കാക്കുമ്പോള്‍ അധിക വായ്പ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ എടുക്കാവുന്നതിന്റെ പരിധി ഉയര്‍ത്തിയിരുന്നു.

ഈസി ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്‌നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4, 509 കോടി രൂപയുമാണ് ലഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...