വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത കൽപ്പറ്റയിലെ ഏൽസ്റ്റൺ എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു. എസ്റ്റേറ്റ് ഉടമ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഉത്തരവ് പ്രകാരം സർക്കാർ ഹൈക്കോടതിയിൽ കെട്ടിവെച്ച തുകയിൽ നിന്നാണ് 24 കോടി രൂപ അനുവദിച്ചത്. എസ്റ്റേറ്റ് ഉടമയ്ക്ക് ലഭിച്ച തുകയിൽ നിന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ അഞ്ച് ദിവസത്തിനകം വിതരണം ചെയ്യണമെന്നും ഹൈക്കോടതി. നിർദ്ദേശിച്ചതായി ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ. എം സുനിൽകുമാർ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവനിലെ തൊഴിൽ വകുപ്പ് ഓഫീസിൽ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്റ്റേറ്റ് ഉടമ തുക വിതരണം ചെയ്യുന്നതിൽ കാലതാമസ്സമുണ്ടാക്കിയാൽ റവന്യൂ റിക്കവറി മുഖേന ഗ്രാറ്റുവിറ്റി അടക്കമുള്ള കേസുകളിൽ നിയമ പ്രകാരം തൊഴിലാളികൾക്ക് തുക നൽകാൻ സാധിക്കുമെന്നും ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























