24 ജിബി ഡാറ്റ സൗജന്യം ! ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു വമ്പന്‍ ഓഫര്‍ കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു വമ്പന്‍ ഓഫര്‍ കൂടി. 24 ജിബി സൗജന്യ ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പദ്ധതിയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ എന്നതിനാല്‍ വേഗം റീച്ചാര്‍ജ് ചെയ്യണ്ടതുണ്ട്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായാണ് പ്രത്യേക ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 500 രൂപയ്ക്ക് മുകളില്‍ വിലയുള്ള റീച്ചാര്‍ജ് വൗച്ചറുകള്‍ ചെയ്യുന്ന ഉപഭോക്താക്കളാണ് 24 ജിബി അധിക ഡാറ്റയ്ക്ക് അര്‍ഹരാവുക. ഈ പരിമിതകാല ഓഫര്‍ ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ 1നും 24നും മധ്യേ റീച്ചാര്‍ജ് ചെയ്യണം.

500 രൂപയ്ക്ക് മുകളിലുള്ള വൗച്ചറുകളില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 24 ജിബി അധിക ഡാറ്റ ആസ്വദിച്ചുകൊണ്ട് ഈ നാഴികക്കല്ല് ആഘോഷിക്കാം- എന്നുമാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബിഎസ്എന്‍എല്ലിന്‍റെ അറിയിപ്പ്. രാജ്യത്ത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ കുത്തൊഴുക്ക് പ്രകടമാണ്. താരിഫ് കൂട്ടിയ ജൂലൈ മാസത്തില്‍ മാത്രം ബിഎസ്എന്‍എല്ലിന് 30 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ കിട്ടി. ഈ അവസരം മുതലാക്കാന്‍ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. താരിഫ് നിരക്കുകള്‍ കൂട്ടാത്ത ബിഎസ്എന്‍എല്‍ കുറഞ്ഞ തുകയില്‍ ഉയര്‍ന്ന മൂല്യം നല്‍കുക എന്ന പോളിസി സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...