തീർത്ഥാടകരുടെ ആരോഗ്യത്തിന് 24 മണിക്കൂറും കരുതൽ ; മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ആരോഗ്യവകുപ്പ് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളും, വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു. തീർത്ഥാടന പാതയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സമയബന്ധിതമായ ഇടപെടലും വഴി, റിപ്പോർട്ട് ചെയ്ത 25 ഹൃദയസ്തംഭന (കാർഡിയാക് അറസ്റ്റ്) കേസുകളിൽ 6 പേരെ രക്ഷിക്കാൻ സാധിച്ചു. 103 ഹൃദയാഘാത കേസുകളിൽ 81 പേരെയും രക്ഷിക്കാനായി.

ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ
മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ സ്ട്രെപ്റ്റോ കൈനേസ് (streptokinase/tenecteplase) പോലുള്ള മരുന്നുകളും ലഭ്യമാണ്.

ഇതുവരെ നൽകിയ സേവനങ്ങളുടെ വിവരങ്ങൾ:
ആകെ ഒ.പി. (ശബരിമലയും സമീപ ആശുപത്രികളും)- 95,385
ഹൃദയാഘാത കേസുകൾ (മയോകാർഡിയൽ ഇൻഫാർക്ഷൻ) 103 – രക്ഷിക്കപ്പെട്ടവർ 81
ആകെ കാർഡിയാക് അറസ്റ്റ് കേസുകൾ 25
-രക്ഷിച്ചത് 6
അപസ്മാരം (Seizures) – 44 (എല്ലാം രക്ഷിച്ചു)
മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തവർ – 337

പ്രധാന ആരോഗ്യ സേവനങ്ങൾ:
24×7 സേവനം: പമ്പയിൽ എമർജൻസി കൺട്രോൾ റൂം പ്രവർത്തിക്കുന്നു. പമ്പ, നിലയ്ക്കൽ, സന്നിധാനം, ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ (OP/IP സേവനങ്ങൾ) സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐസിയു എക്സ്-റേ ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെൻററുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 17 എണ്ണം പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ പ്രവർത്തിക്കുന്നു.

വിദഗ്ധ ഡോക്ടർമാർ: ഹൃദ്രോഗ ചികിത്സയ്ക്കായി പരിശീലനം ലഭിച്ച മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്‌സുമാർ, ഇ.സി.ജി. മെഷീൻ, ഓക്സിജൻ സിലിണ്ടറുകൾ, അടിയന്തര സാഹചര്യങ്ങൾക്കുള്ള മരുന്നുകൾ, ആംബുലൻസ് സൗകര്യം എന്നിവ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്. സന്നിധാനത്തെ സേവനം: സന്നിധാനത്തെ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി യൂണിറ്റ്, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയേറ്റർ, ഐസിയു, എക്സ്-റേ, ലാബ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. തീർത്ഥാടകർക്ക് സുരക്ഷിതമായി മലകയറാനും ദർശനം പൂർത്തിയാക്കാനും ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....