സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ 24 കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവില്‍ സഹോദരന്റെ മക്കളെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ ആക്രണത്തില്‍ സാരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സഹോദരന്റെ ആക്രമണം. കുട്ടികളുടെ അമ്മ ജോലിക്ക് പോയിരുന്നു. മുത്തശ്ശി കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം.

വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എല്ലാവരും ഒരുമിച്ച് ഒരുവീട്ടിലായിരുന്നു താമസം. ഖാസിം തൊഴില്‍ രഹിതനായിരുന്നെന്നും ഇയാള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഒരുമാസം മുന്‍പ് ഖാസിമിനെ കാണാതായിരുന്നു. തുടര്‍ന്ന് ഏറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയതിന് പിന്നാലെ ചാന്ദ് പാഷ ഇയാളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചാന്ദ്പാഷ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. തന്നെ സഹോരന്‍ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...