കോഴിക്കോട് : സ്കൂട്ടര്‍ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം – ലൈല ദമ്പതികളുടെ മകള്‍ റിഫ്ന (24) ആണ് മരിച്ചത്. ചെട്ടികുളത്ത് ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്.