ജില്ലയിൽ 25 കുട്ടികൾ ഫോസ്റ്റർ കെയർ പദ്ധതിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരാലംബരായ നിരവധി കുട്ടികൾ പുതിയൊരു ജീവിതത്തിനായി കാത്തിരിക്കുകയാണ് ഫോസ്റ്റർ കെയർ പദ്ധതിയിലൂടെ. ജില്ലാശിശുസംരക്ഷണ യൂണിറ്റും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചേർന്ന് നടപ്പാക്കുന്ന ഫോസ്റ്റർ കെയർ പദ്ധതി പകരുന്നത് വലിയ പ്രതീക്ഷയാണ്. സ്വന്തം വീട്ടിൽ വളരാൻ സാഹചര്യം ഇല്ലാത്തവരോ അനാഥരാക്കപ്പെട്ടവരോ ആയ കുട്ടികളാണ് പദ്ധതിയിലുള്ളത്. ആറ് വയസ് മുതലുള്ളവർ ഇതിൽപ്പെടും. താൽപര്യമുള്ളവർക്ക് വനിതാശിശു വികസന വകുപ്പിന്റെ കീഴിലുളള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയിലുള്ള റിപ്പോർട്ട് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശോധിച്ച് ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയയ്ക്കും. സാമ്പത്തിക ഭദ്രതയുളള 35 വയസ് പൂർത്തീകരിച്ച വ്യക്തികൾക്കോ ദമ്പതികൾക്കോ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം തിരിച്ചറിയൽരേഖ, കുടുംബ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറെൻസ് സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കണം. https://carings.wcd.gov.in/ വെബ്‌സൈറ്റിലും രജിസ്റ്റർചെയ്യാം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...