മണിയാറില്‍ തിട്ടല്‍ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു – അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി: മാമ്പാറ – മണിയാര്‍ റോഡിന്റെ മണിയാറില്‍ തിട്ടല്‍ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എരുവാറ്റുപുഴ – മാമ്പാറ – മണിയാര്‍ റോഡ് മണിയാറില്‍ ഡാമിന് താഴെ കക്കാട്ടാറിനോട് ചേര്‍ന്നുള്ള ഭാഗമാണ് തിട്ടല്‍ ഇടിഞ്ഞ് അപകടാവസ്ഥയില്‍ ആയിരിക്കുന്നത്. ഇവിടം കെട്ടി സംരക്ഷിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നദീതീരമായതിനാല്‍ കോണ്‍ക്രീറ്റ് ദിത്തി കെട്ടിയാകും ഇവിടം സംരക്ഷിക്കുക. 20 മീറ്ററില്‍ അധികം നീളത്തിലും 7 മീറ്ററോളം ഉയരത്തിലും ആണ് സംരക്ഷണഭിത്തി കോണ്‍ക്രീറ്റ് ചെയ്യുക.

നേരത്തെ 70 ലക്ഷത്തോളം രൂപാ മുടക്കി ഗാബിയോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവിടെ കല്ലുകൊണ്ട് സംരക്ഷണഭിത്തി കെട്ടിയിരുന്നു. എന്നാല്‍ മഹാപ്രളയത്തെ തുടര്‍ന്ന് അടിത്തറ ഒലിച്ചു പോയതോടെ കെട്ട് അപകടാവസ്ഥയിലാവുകയും കുറച്ചുഭാഗം ഇടിഞ്ഞ് നദിയിലേക്ക് വീഴുകയും ചെയ്തു. ഇതോടെ റോഡിന്റെ വീതി കുറയുകയും വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പറ്റുന്ന അവസ്ഥയിലുമായി. നദിയില്‍ കുത്തൊഴുക്കുണ്ടായാല്‍ റോഡ് വീണ്ടും കൂടുതല്‍ അപകടാവസ്ഥയിലാകും. ഇത് മനസ്സിലാക്കിയാണ് ഈ ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...