യൂജിന്‍ പെരേരയ്ക്ക് എതിരായ കേസ് ; ലത്തിന്‍ അതിരൂപത പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേരയ്ക്കെതിരെ കേസ് എടുത്തതില്‍ ലത്തീന്‍ അതിരൂപത പ്രക്ഷോഭത്തിലേക്ക്. നാളെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തത്. സംഭവത്തില്‍ അഞ്ചുതെങ്ങ് പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തനിക്കെതിരെ കേസെടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമായല്ലെന്ന് കേസ് എടുത്തതിന് പിന്നാലെ യൂജിന്‍ പെരേര പ്രതികരിച്ചിരുന്നു. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ല. ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിര്‍മിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും വിഴിഞ്ഞം സമരസമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടുണ്ടെന്നും യൂജിന്‍ പെരേര ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...