വോട്ട് പിടിക്കാൻ 25 ലക്ഷം വാഗ്ദാനം ; മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാൻ ബിജെപി മുതിർന്ന നേതാവും സംസ്ഥാന മന്ത്രിയും പണം വാഗ്ധാനം ചെയ്യുന്നുവെന്ന് പരാതി. റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്‍പുത്തിനും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വർഗിയക്കെതിരെയുമാണ് ആരോപണം. ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുന്ന ബൂത്തില്‍ 25 ലക്ഷം രൂപ ചുമതലക്കാർക്ക് നല്‍കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.

നേതാക്കൻമാർ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുന്ന ബൂത്തിന്റെ ഇൻചാർജിന് 25 ലക്ഷം രൂപ നൽകുമെന്ന് മന്ത്രിയും കോണ്‍ഗ്രസിന് ഒറ്റ വോട്ട് പോലും കിട്ടാത്ത ബൂത്തില്‍ ചുമതലക്കാരന് അൻപത്തിയൊന്നായിരം രൂപ നല്‍കുമെന്ന് കൈലാഷ് വിജയവ‍ർഗിയ പറയുന്നതിന്‍റെയും വീഡിയോ ആണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ കോൺഗ്രസ് നേതാക്കള്‍ വലിയ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

മധ്യപ്രദേശിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നിട്ടും ബിജെപി നേതാക്കൾ തുടർച്ചയായി ആളുകളെ സ്വാധീനിക്കാൻ ശ്രനിക്കുകയാണെന്ന് മലയാളികൂടിയായ ശോഭ ഓജ ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മന്ത്രിക്ക് അറിയാം. അതിനാൽ പണം കൊടുത്ത് ഏതുവിധേനെയും തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. അതിനായി അവർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...

വിരുന്നുവിവാദത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരൻ

0
തിരുവനന്തപുരം: മഴക്കെടുതിക്കിടെയുള്ള മുഖ്യമന്ത്രിയുടെ സദ്യവട്ട വിവാദത്തിൽ ശക്തമായ പ്രതിരോധവുമായി ആരോഗ്യവകുപ്പ് മന്ത്രി...

ഇട്ടിയപ്പാറ ബി.എസ്.എൻ.എൽ ടവറിലെ ജനറേറ്ററിന് തീപിടിച്ചു : ഫയർഫോഴ്‌സ് എത്തി തീയണച്ചു

0
​റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെട്ടിടത്തിന് മുകളിലെ ബി.എസ്.എൻ.എൽ...