കൽക്കരി നിർമ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തിൽ ചൈനയിൽ മരിച്ചത് 25 പേര്‍

For full experience, Download our mobile application:
Get it on Google Play

ബീജിംഗ് : കൽക്കരി നിർമ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തിൽ ചൈനയിൽ മരിച്ചത് 25 പേര്‍. നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വടക്കന്‍ ഷാന്ക്സി പ്രവിശ്യയിലെ ലവ്ലിയാംഗ് നഗരത്തിന് സമീപമാണ് അഗ്നിബാധയുണ്ടായത്. യോന്ജു കൽക്കരി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്നി പടർന്ന് പിടിച്ചത്. മേഖലയിലെ പ്രധാന കൽക്കരി നിർമ്മാതാക്കളാണ് യോന്ജു. കൽക്കരി നിർമ്മാണത്തിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ ആവശ്യ രക്ഷാ സേന ഇവിടേക്കെത്തിയതായി ജില്ലാ ഭരണകൂടം വിശദമാക്കി.

തുടക്കത്തില്‍ തന്നെ അഗ്നിബാധ നിയന്ത്രിക്കാന്‍ സാധിച്ചതാണ് അപകടത്തിന്റെ തോത് ഇത്ര കുറച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കൽക്കരി ഖനിയിലേക്ക് അഗ്നി പടരാതിരുന്നതും അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായെന്നാണ് റിപ്പോർട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താന്‍ സർക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയിൽ കൽക്കരി ഖനിയിലും നിർമ്മാണ ശാലകളിലും അഗ്നിബാധയുണ്ടാവുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. നേരത്തെ ഏപ്രിൽ മാസത്തിൽ 29 പേർ ആശുപത്രി കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ മരിച്ചത് രാജ്യത്ത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...