ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങി ; ഡോക്ടർ വിജിലൻസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയക്കായാണ് യുവതിയിൽ നിന്നും 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജ്ജനുമായ ഡോ. കെ. രാജനാണ് പിടിയിലായത്. പരാതിക്കാരിയിൽ നിന്നും പണം കൈപ്പറ്റുമ്പോൾ വിജിലൻസ് സംഘം നേരിട്ടു പിടികൂടുകയായിരുന്നു. പരാതിക്കാരി വിവരം കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻമേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ജില്ലാ യൂണിറ്റ് ഡി വൈ എസ് പി, പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്കായി കടക്കരപ്പളളി സ്വദേശിനിയായ പരാതിക്കാരി ഡോ. കെ രാജനെ ആശുപത്രി ഒ പിയിൽ നാലുതവണ കണ്ടിരുന്നു. എങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഡോക്ടർ സർജ്ജറി നീട്ടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച വീണ്ടും ഡോക്ടറുടെ ഒ പിയിൽ എത്തിയ പരാതിക്കാരിയോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രീയ നടത്തുന്നതിന് 2500 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ആറിന് വൈകിട്ട് 3.30ന് മതിലകത്തുള്ള ഡോക്ടറുടെ ഭാര്യവീടിനോടു ചേർന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിൽ തുക എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ...

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന്...

0
തിരുവനന്തപുരം: കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി...

സംസ്ഥാനത്ത് മഴ തുടരും ; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: കാലവർഷം ദുർബലപ്പെടുകയാണെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ്...

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....