കൊടുമൺ : കേരഗ്രാമം പദ്ധതിയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് 18 വാർഡുകളിലായി 26000 തെങ്ങിൻ തൈകൾ നടും. തൊഴിലുറപ്പ് പദ്ധതിയിലാണ് തെങ്ങിൻ തൈകൾ തയ്യാറാക്കിയതും നട്ട് കൊടുക്കുന്നതും. ഇതിനായി കൊടുമൺ പഞ്ചായത്തിൽ മൂന്ന് ഇടങ്ങളിലായി നഴ്സറികളിൽ തെങ്ങിൻ തൈകൾ തയ്യാറാക്കിയിട്ടുണ്ട്. ഏഴാം വാർഡിലെ ഉടയാൻമുരുപ്പ്, എട്ടാം വാർഡിലെ ചാലപ്പറമ്പ്, പതിനാറാം വാർഡിലെ മുല്ലോട്ട് ഡാം എന്നിവിടങ്ങളിലാണ് തെങ്ങിൻതൈകളുടെ നഴ്സറികൾ ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ വിത്തുകൾ അഗ്രോ നഴ്സറിയിൽനിന്നുമാണ് ലഭിച്ചത്. 15 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമുള്ളവർക്കെല്ലാം തെങ്ങിൻതൈ തൊഴിലുറപ്പ് തൊഴിലാളികൾ സൗജന്യമായി ജൂൺ അഞ്ചിന് നട്ട് കൊടുക്കും.
ആവശ്യമുള്ളവരുടെ ലിസ്റ്റ് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. പറക്കോട് ബ്ലോക്കിൽ കൊടുമൺ പഞ്ചായത്തിൽ മാത്രമാണ് കേരഗ്രാമം പദ്ധതി ഉള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങിൻതൈകൾ വെച്ചുപിടിപ്പിക്കുന്നത് കൊടുമണ്ണിലാണ്. ഓമല്ലൂർ, എഴുമറ്റൂർ, ഇരവിപേരൂർ, പ്രമാടം, കൊറ്റനാട്, പന്തളം തെക്കേക്കര, പെരിങ്ങര, വള്ളിക്കോട് എന്നിവിടങ്ങളിലും പദ്ധതിയുണ്ട്. തേങ്ങയുടെ ഉത്‌പാദനം വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനീയർ ബിന്ദു എസ്.പിള്ള എന്നിവരാണ് പദ്ധതിക്ക് കൊടുമണ്ണിൽ നേതൃത്വം നൽകുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























