പ്രജ്വൽ രേവണ്ണ ജർമനിയിൽനിന്ന് തിരിച്ചെത്തുന്നു ; വെള്ളിയാഴ്ച ബംഗളൂരുവിലെത്തും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ലൈഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുന്ന ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ ജർമനിയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. പ്രജ്വൽ മ്യൂണിക്കിൽനിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം. തിരിച്ചെത്തിയാൽ ഉടൻ പ്രജ്വലിനെ അറസ്റ്റു ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കെംപഗൗഡ വിമാനത്താവളത്തിൽ എത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കർണാടകയിലെ ഹാസനിൽനിന്നുള്ള എം.പിയായ പ്രജ്വൽ ഇത്തവണയും എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.

ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചു. മൂവായിരത്തോളം വിഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പാർക്കുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ വിതറുകയായിരുന്നു. വൻ വിവാദമുയരുകയും പരാതിയുമായി ഏതാനും പേർ മുന്നോട്ടു വരികയും ചെയ്തതോടെ, പ്രജ്വലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷൻ മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ തെരഞ്ഞെടുപ്പു നടന്നതിനു പിന്നാലെ പ്രജ്വൽ രാജ്യംവിട്ടു. 31ന് അന്വേഷണ സംഘത്തിനു മുൻപിൽ കീഴടങ്ങാൻ തയാറാണെന്ന് രണ്ടുദിവസം മുൻപ് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പ്രജ്വൽ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം ; റഫറിക്കും എതിര്‍ താരത്തിനുമെതിരെ പരാതി നല്‍കാന്‍...

0
എറണാകുളം: തായ്ക്വോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം നിയമനടപടിയിലേക്ക്. മത്സരത്തില്‍ എതിര്‍...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന്...

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച...

ഇന്ന് കർക്കിടക വാവ് ; പിതൃപുണ്യം തേടി ആയിരങ്ങൾ ; ക്ഷേത്രങ്ങളിലും പ്രത്യേക ബലി...

0
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക...

ഭിന്നശേഷിക്കാരെ കൈവിട്ട് കൈവല്യ ; അപേക്ഷിച്ച 84 പേരില്‍ ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല

0
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ കൈവല്യയില്‍ അപേക്ഷിച്ച 84...