ഭൂകമ്പം : ജപ്പാനിൽ സുനാമി തിരമാലകളിൽ തീരത്തടിഞ്ഞ് തിമിംഗിലങ്ങൾ

For full experience, Download our mobile application:
Get it on Google Play

ടോക്യോ: കംചട്ക ഉപദ്വീപിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകളടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ തെക്കുകിഴക്കു ഭാഗത്തെ കംചട്കയില്‍ ബുധനാഴ്ച രാവിലെയാണ് 8.8 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. 1952-ന് ശേഷം ഈ മേഖലയിലണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിതെന്നാണ് വിവരം. ജപ്പാന്‍ തീരത്തെ തുറമുഖങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായത് കൂടാതെ നിരവധി തിമിംഗിലങ്ങളും തീരത്തടിയാന്‍ സുനാമി തിരമാലകള്‍ കാരണമായി. ചിബയിലെ ടടെയാമ നഗരത്തില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ജപ്പാനിലെ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

വലിപ്പമേറിയ തിമിംഗിലങ്ങളും തീരത്തേക്ക് എത്തിപ്പെട്ടേക്കാമെന്ന് ജപ്പാന്റെ ദേശീയമാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തിന് പിന്നാലെ യുഎസിലെ വിവിധഭാഗങ്ങളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അലാസ്‌കയിലെ പടിഞ്ഞാറന്‍ അല്യൂഷന്‍ ദ്വീപുകളില്‍ ആദ്യഘട്ട സുനാമി തിരകള്‍ എത്തിയിട്ടുണ്ട്. മറ്റ് യുഎസ് സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അല്യൂഷന്‍ ദ്വീപുകളെ കൂടാടെ ഹവായി, വടക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യുഎസിലെ ബാക്കിയുള്ള പടിഞ്ഞാറന്‍ തീരമേഖലയില്‍ താരതമ്യേന കുറഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോഹ- ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തര ലാന്റിങ് നടത്തി

0
മസ്‌കത്ത് : ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ...

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...