എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക വിതരണം ചെയ്യാൻ 27.61 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓൺലൈൻ പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 48 ലക്ഷം രൂപയും കൊല്ലം ജില്ലയിൽ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയിൽ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയിൽ 33.2 ലക്ഷം രൂപയും കോട്ടയം ജില്ലയിൽ 51.1ലക്ഷം രൂപയും ഇടുക്കി ജില്ലയിൽ 20.33ലക്ഷം രൂപയും എറണാകുളം ജില്ലയിൽ 66.88 ലക്ഷം രൂപയും തൃശ്ശൂർ ജില്ലയിൽ 81.96 ലക്ഷം രൂപയും പാലക്കാട് ജില്ലയിൽ 92.6 ലക്ഷം രൂപയും മലപ്പുറം ജില്ലയിൽ 2.08 കോടി രൂപയും കോഴിക്കോട് ജില്ലയിൽ 1.25 കോടി രൂപയും വയനാട് ജില്ലയിൽ 35.6 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 1.38 കോടി രൂപയും കാസർകോട് ജില്ലയിൽ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.

ഓൺലൈൻ പോർട്ടലിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനായി അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...