നൈറ്റ് പാർട്ടിക്കിടെയുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 27കാരനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നൈറ്റ് പാർട്ടിക്കിടെയുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 27കാരനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു. ഡൽഹി മംഗോൾപുരിയിലാണ് സംഭവം. ഹബീബ് റഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ സഹോദരനെ ഏതാനും പേർ ചേർന്നു മർദിച്ച് അബോധാവസ്ഥയിലാക്കിയെന്നു ഹബീബ് റഹ്മാന്റെ സഹോദരൻ ബുരാരി പോലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഹബീബ് റഹ്മാൻ മരിച്ചു. വെള്ളിയാഴ്ച രാത്രി റിങ്ക ദേധ എന്നയാൾ ബന്ധുവായ ഹർഷ ദേധക്കൊപ്പം ഹബീബ് റഹ്മാനെ പുറത്തേക്കു വിളിച്ചുകൊണ്ടുപോയതായി പോലീസിന് അന്വേഷണത്തിൽ വിവരം ലഭിച്ചു. ഇവർ സുഹൃത്തുക്കളോടൊപ്പം മംഗോൾപുരിയിലെ ഹോട്ടലിലെത്തി മദ്യപിച്ചു.

ഇതിനിടെ ഇവർ വഴക്കിടുകയും ഹബീബ് റഹ്മാനെ ഗാസിപൂരിലെ ഡയറി ഫാമിലെത്തിച്ചു മർദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഹബീബ് റഹ്മാനെ യമുനയിൽ എറിയാനാണ് പ്രതികൾ ആദ്യം പദ്ധതിയിട്ടതെന്നും പിന്നീട് സഹോദരനെ ഏൽപ്പിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കേസ് തുടരന്വേഷണത്തിനായി സൗത്ത് രോഹിണി പോലീസിനു കൈമാറി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറില്ല : രോഗികള്‍ പ്രതിസന്ധിയില്‍

0
അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...