ഒരു ദിവസം 28 ഹെർണിയ ശസ്ത്രക്രിയ; ചരിത്രനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: 28 ഹെ​ർ​ണി​യ ശ​സ്ത്ര​ക്രി​യ​ക​ൾ ഒ​രു ദി​വ​സം ന​ട​ത്തി ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി. താ​ക്കോ​ൽ​ദ്വാ​ര ശാ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് 28 ഹെ​ർ​ണി​യ കേ​സു​ക​ൾ ചെ​യ്ത​ത്. സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്​ സ​ർ​ജ​ൻ ഡോ. ​സ​ജി മാ​ത്യു, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ഡോ.മ​ധു, ഡോ.​സൂ​സ​ൻ, ഡോ.രേ​ണു, ഡോ.ഷേ​ർ​ളി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. എ​റ​ണാ​കു​ള​ത്തെ​യും സ​മീ​പ​ങ്ങ​ളി​ലു​ള്ള രോ​ഗി​ക​ളി​ൽ​നി​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഹെ​ർ​ണി​യ കേ​സു​ക​ൾ വ​ള​രെ വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​മാ​യ​തി​നാ​ലു​മാ​ണ് ലാ​പ്രോ​സ്കോ​പ്പി​ക് ഹെ​ർ​ണി​യ റി​പ്പ​യ​ർ ക്യാ​മ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​മാ​ണ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി. പ്ര​തി​മാ​സം എ​ണ്ണൂ​റോ​ളം സ​ർ​ജ​റി​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു. ഇ​തി​ൽ പ​ത്ത് ശ​ത​മാ​ന​വും ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി​യാ​ണ്. സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​നാ​യ ഡോ. ​സ​ജി മാ​ത്യു ഇ​തു​വ​രെ 6250 ശാ​സ്ത്ര​ക്രി​യ​ക​ളാ​ണ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 2100 എ​ണ്ണം ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി​ക​ളാ​ണ്. അ​നു​ക​ര​ണീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഡോ.സ​ജി മാ​ത്യു​വി​നെ​യും സ​ർ​ജ​റി വി​ഭാ​ഗ​ത്തെ​യും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.ആ​ർ.ഷാ​ഹി​ർ​ഷാ അ​ഭി​ന​ന്ദി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...