പത്തനംതിട്ട: പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവിന്റെ പ്രവർത്തനങ്ങൾ ഏവര്‍ക്കും മാതൃകയാവുകയാണ്. ഓൺലൈൻ പഠനം സ്വപ്നമായി അവശേഷിച്ച നിർദ്ധനരായ മുപ്പത് കുട്ടികൾക്കാണ് അദ്ദേഹം ടെലിവിഷൻ സെറ്റുകള്‍ നല്‍കിയത്. പോലീസ് സേനയിലെ ചിലരുടെയെങ്കിലും നടപടികള്‍ സേനക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കാറുണ്ട്. എന്നാല്‍ കെ.സജീവിനെപ്പോലെയുള്ള ചിലരുടെ പ്രവര്‍ത്തനങ്ങളാണ് പോലീസ് സേനക്ക് ജനകീയ മുഖം തിരികെ നല്‍കുന്നത്. കാക്കിക്കുള്ളിലും നന്മയും കരുണയും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം നടപടികള്‍.
സബ് ഇൻസ്പെക്ടർമാരായ സദാശിവൻ കെ ജി, ഹരീന്ദ്രൻ നായർ, ഷാജഹാൻ കെ, സന്തോഷ് കുമാർ, സിപിഒ സതീഷ് കുമാർ, പൊതു പ്രവര്‍ത്തകനായ നഹാസ് പത്തനംതിട്ട എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.