കൊച്ചി : രാജ്യാന്തര അംഗീകാരം നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരില്‍ ഒന്നാമത് എത്തിയിരിക്കുന്നത് കെ കെ ശൈലജയാണ്. കേരളത്തില്‍ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് ശൈലജയ്ക്ക് അംഗീകാരം ലഭിച്ചത്.
ഇരുപതിനായിരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിലാണ് പട്ടിക തയ്യാറാക്കിയത്. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയനുസരിച്ച് കേരളത്തില്‍ പ്രതിരോധം ഒരുക്കിയെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ ഡനാണ് പട്ടികയില്‍ രണ്ടാമത്.
നിപാകാലത്ത് കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.