വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൃഷിയില്ലാത്ത പാടശേഖരത്തില്‍ ചൂണ്ടയിടാന്‍ പോവുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. കുന്നത്തൂര്‍ താലൂക്ക് പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പില്‍ ഏലായിലാണ് സംഭവം. വലിയപാടം പടന്നയില്‍ സേതുവിന്റെ മകന്‍ മിഥുന്‍ നാഥ് (നന്ദു-21), പ്രണവത്തില്‍ രഘുനാഥന്‍ പിള്ളയുടെ മകന്‍ ആദര്‍ശ് (അക്കൂട്ടന്‍- 24) എന്നിവരെയാണ് കാണാതായത്. സവാരിക്കായി ഇവര്‍ ഉപയോഗിച്ചിരുന്ന വള്ളവും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

കാണാതായവര്‍ക്കൊപ്പം അമല്‍, ശിവപ്രസാദ്, ആദിത്യന്‍ എന്നീ യുവാക്കളുമുണ്ടായിരുന്നു. അപകട ശേഷം ഇവര്‍ നീന്തിക്കയറി രക്ഷപെടുകയായിരുന്നു. ഇവരാണ് അപകടം മറ്റുള്ളവരെ അറിയിച്ചത്. അഞ്ചംഗസംഘം വിസ്തൃതവും ഏറെ ആഴവുമുള്ള ഏലാച്ചിറയില്‍ വള്ളത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ശാസ്താംകോട്ടയില്‍നിന്നും അഗ്‌നി രക്ഷാ സേനയും പോലിസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകളോളം രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...