പാലക്കാട്: വൈദ്യുതാഘാതമേറ്റ് കുത്തനൂരില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ പിടിക്കാനായി വെച്ച വൈദ്യുതി കമ്പിയില്‍ തട്ടിയാണ് പ്രവീണ്‍ (22) മരിച്ചത്. ഇയ്യംകുളം സ്വദേശികളായ ഭാസ്കരന്‍, പ്രകാശന്‍, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ ഭാസ്കരന്റെ കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ പിടിക്കുന്നതിനായി കെഎസ്‌ഇബി ലൈനില്‍ നിന്ന് കമ്പി വലിച്ച് വൈദ്യുതിയെത്തിച്ച് കെണിയൊരുക്കി. ഇതില്‍ തട്ടിയാണ് പ്രവീണ്‍ ഷോക്കേറ്റ് വീണത്.
വൈദ്യുതാഘാതമേറ്റ് കുത്തനൂരില്‍ യുവാവ് മരിച്ച സംഭവം : മൂന്നുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment