അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; രണ്ട് പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തെന്‍മലയില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മധ്യപ്രദേശ് സ്വദേശി ശര്‍വ്വേ പാട്ടേലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സഹപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശര്‍വ്വേ പാട്ടേലിനൊപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ ഓംപ്രകാശ് കൗട്ടെ, അഖിലേഷ് സലാം എന്നിവരാണ് പ്രതികള്‍. ഈ മാസം 4 നാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേ കരാര്‍ തൊഴിലാളിയായ ശര്‍വ്വേ പാട്ടേലിന്റെ മൃതദേഹം തെന്മല മൂന്ന് കണ്ണറ റെയില്‍വേ പാലത്തില്‍ ആണ് കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയത്തില്‍ നിന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

തുടര്‍ന്ന്, തെന്മല പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. അഖിലേഷ് സലാമിന് മക്കള്‍ ഇല്ലാത്തത്തിനെപറ്റി പറഞ്ഞു ശര്‍വ്വേ പാട്ടേല്‍ പരിഹസിക്കുക പതിവായിരുന്നു. സംഭവദിവസവും റെയില്‍വേ പാളത്തിന് സമീപം ഒന്നിച്ചിരുന്ന് മദ്യപിക്കവേ ശര്‍വ്വേ പാട്ടേല്‍ അഖിലേഷ് സലാമിനെ പരിഹസിച്ചു. ഇതില്‍ പ്രകോപിതരായി അഖിലേഷും, ഓംപ്രകാശും ചേര്‍ന്ന് ശര്‍വ്വേ പട്ടേലിന്റെ തലയിലും കഴുത്തിലും മര്‍ദ്ദിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്

0
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ്...

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു

0
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ...

ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന്...

0
ഡൽഹി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം...

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

0
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ്...