നാദാപുരത്ത് പൊളിച്ചുകൊണ്ടിരുന്ന വീടിന്റ മേല്‍ക്കൂര ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരത്ത് പൊളിച്ചുകൊണ്ടിരുന്ന വീടിന്റ മേല്‍ക്കൂര ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. വീടിനുള്ളില്‍ നിന്ന് പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മേല്‍ക്കൂരയും ചുവരിന്റ ഒരുഭാഗവും പതിക്കുകയായിരുന്നു. ഉള്ളില്‍ കുടുങ്ങിയ മൂന്നുപേരേയും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇവരെ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണ്.

നാദാപുരം വിലങ്ങാട് മേഖലയിൽ രാവിലെ ഉണ്ടായ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. മരങ്ങൾ കടപുഴകി, നിരവധി വീടുകൾക്ക് കേടുപാടും സംഭവിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് പുഴ കരകവിഞ്ഞു. നാട്ടുകരുടെ നേതൃത്വത്തിൽ ഗതാഗതവും വൈദ്യുത ബന്ധവും പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴയുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...