മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച്‌ സൈബര്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച്‌ സൈബര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പോലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍റെ  പരാതിയില്‍ അജ്ഞാത സംഘത്തിനെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്‍റെ  പരാതിയിലാണ് സംഘത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പ്രൊഫൈല്‍ ചിത്രമുള്ള 8099506915 എന്ന നമ്പറില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് ഒരു വാട്ട്‌സ്‌ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം അയച്ച വ്യക്തി പണം ആവശ്യപ്പെട്ടതായാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ പരാതി. വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ടുകളില്‍ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ സന്ദേശങ്ങള്‍ ലഭിച്ചതായി സംശയിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...