കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ഡൗൺ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയിൽപെട്ട് വ്യാപാരികൾ ആത്മഹത്യ ചെയ്യാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി.

രാജ്യത്താകമാനമുള്ള ഏഴുകോടി ചില്ലറ വ്യാപാരികളിലൂടെ ദിവസേന 15,000 കോടി രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്. ഇത് 42 ദിവസമായി നിലച്ചു. ഇതിലൂടെ 6.30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി ചെറുകിട വ്യാപാരികൾ സമീപഭാവിയിൽ കച്ചവടം പൂട്ടിപ്പോകും. ഇവരെ ആശ്രയിച്ചാണ് 75 ലക്ഷത്തോളം വരുന്ന ഇടത്തരം വ്യാപാരികൾ കച്ചവടം നടത്തുന്നത്. മേഖലയിൽ നിന്ന് തുടർന്നുള്ള നിർബന്ധിത വിടവാങ്ങൽ ഇവരുടേതായിരിക്കും. അങ്ങനെ ആകെ 2.25 കോടി വ്യാപാരികൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരും.

കേരളത്തിൽ മൂന്നുലക്ഷത്തോളം വ്യാപാരികൾ സമാന സ്ഥിതി നേരിടേണ്ടി വരും. നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പോലീസും വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനാൽ പൊതുജനവും വ്യാപാരികളും വലയുകയാണ്. ആറുമാസത്തെ വായ്പാ തിരിച്ചടവ് താത്‌കാലികമായി വേണ്ടെന്നുവെക്കണം. എല്ലാ വായ്പാ കാലാവധിയും ആറുമാസത്തേക്കു കൂടി നീട്ടി ഇതേ തുക തിരിച്ചു പിടിക്കുന്ന രീതിയിലുള്ള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വ്യാപരമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തൊക്കെ ചെയ്തെന്ന് വിശദീകരിക്കണമെന്ന് ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...